ബെവ്കോ ക്യൂവില്‍ വ്യായാമം; ഇത് വേറിട്ടൊരു പ്രതിഷേധം

ബിവറേജസിലെത്തിയവര്‍ കണ്ടത് മദ്യം വാങ്ങാനുള്ള വരിയില്‍ നിന്ന് വർക്ക് ഔട്ടും വ്യായാമവും ചെയ്യുന്ന ഒരു കൂട്ടം ജിമ്മന്‍മാരെ‍

Update: 2021-06-23 02:59 GMT
Advertising

ജിമ്മുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്തമായ പ്രതിഷേധവുമായി ഫിറ്റ്നസ് പരിശീലകര്‍. ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യം വാങ്ങാനുള്ള വരിയില്‍ നിന്ന് വ്യായാമം ചെയ്ത് കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.

വടക്കൻ പറവൂർ വാണിയക്കാട് ബിവറേജസില്‍ മദ്യം വാങ്ങാനെത്തിയവര്‍ കണ്ടത് മദ്യം വാങ്ങാനുള്ള വരിയില്‍ നിന്ന് വർക്ക് ഔട്ടും വ്യായാമവും ചെയ്യുന്ന ഒരു കൂട്ടം ജിമ്മന്‍മാരെ‍. മദ്യശാലകൾ തുറന്നിട്ടും മാസങ്ങൾക്ക് മുമ്പേ താഴു വീണ ഫിറ്റ്നസ് സെൻററുകൾ തുറക്കാൻ അനുവാദം നൽകാത്തതിനെതിരെയായിരുന്നു ഈ വേറിട്ട പ്രതിഷേധം.

ലോൺ എടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ ജിം ഉപകരണങ്ങൾ തുരുമ്പെടുത്ത അവസ്ഥയാണെന്നും പരിമിതികളോട് കൂടിയാണെങ്കിലും പ്രവർത്തിക്കാൻ അനുവദം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ഫിറ്റ്നസ് മോഡലായ ബിഥുൻ ബാബു ചാക്കോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

Full View

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News