ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്

രണ്ടായിരത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്

Update: 2021-05-12 16:28 GMT
Editor : Nidhin | By : Web Desk
Advertising

കേരളത്തില്‍ എല്ലായിടത്തും കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും, ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി. സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുൻപ് സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചാണ് ഇടുക്കി ജില്ലയിലെ ഈ പഞ്ചായത്ത് കോവിഡ് മുക്തം ആയത്.

വനത്താൽ ചുറ്റപ്പെട്ട ഇടമലക്കുടിയിൽ 26 കുടികളിലായി രണ്ടായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. ഇടമലക്കുടിയിൽ എത്താൻ കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ നടക്കണം എന്നതിനാൽ പുറത്തു നിന്നുള്ളവർ സാധാരണ ഇവിടേക്ക് വരാറില്ല. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പഞ്ചായത്തും ഊരു മൂപ്പന്മാരും ചേർന്ന് പുറത്തുനിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം എടുത്തു. അതുകൊണ്ട് പഞ്ചായത്ത് ഇപ്പോൾ നൂറ് ശതമാനം കോവിഡ് മുക്തമാണ്.

വനംവകുപ്പിന്‍റെ അനുവാദമില്ലാതെ ഇടമലക്കുടിയിലേക്ക് നിലവിൽ പ്രവേശനം സാധ്യമല്ല.ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയിൽ വാക്സിൻ വിതരണം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.




 


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News