കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കൊടുങ്ങല്ലൂർ സ്വദേശി കൊല്ലിയിൽ റഷീദ് അബ്ദുൾ കരീം ആണ് മരിച്ചത്

Update: 2020-06-08 15:07 GMT
Advertising

കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, എറിയാട്, യു ബസാർ സ്വദേശി കൊല്ലിയിൽ റഷീദ് അബ്ദുൾ കരീം (42) ആണ് മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകും വഴി ഹൃദയാഘാതം സംഭവിച്ചു എന്നാണു പ്രാഥമിക നിഗമനം. വാഹനം ബസ് സ്റ്റോപ്പിൽ ഇടിച്ചു നിന്ന നിലയിലായിരുന്നു. മെട്രോ മെഡിക്കൽ കെയർ ഐ ടി മാനേജർ ആയിരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം സബാഹ് അൽ നാസറിൽ ആയിരുന്നു താമസം. ഭാര്യ:തസ്നി. മക്കൾ: ഫഹീം, ഫർഹദ്‌, ഫദിയ.

Tags:    

Similar News