'തെരഞ്ഞെടുപ്പ് കഴിയട്ടെ, മമതയും ജയ് ശ്രീറാം വിളിച്ച് തുടങ്ങും' അമിത് ഷാ

'ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു'

Update: 2021-02-11 12:45 GMT
Advertising

തെരഞ്ഞെടുപ്പ് വരാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളി. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

'ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നത്? ഇന്ത്യയിലല്ലാതെ പിന്നെ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടത്? ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തട്ടെ, മമത ബാനർജിയും ജയ് ശ്രീറാം എന്ന് മന്ത്രിക്കാൻ തുടങ്ങും' അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത ബാനര്‍ജി മുൻപ് വേദ് പങ്കിട്ട സമയത്ത് ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രസംഗം പകുതിക്ക് നിർത്തി മമത പോകുകയും ചെയ്തു. ഈ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസാതാവന.

മോദി സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോള്‍ മമത മരുമകൻ അഭിഷേക് ബാനർജിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. അഭിഷേകുമായി യോജിച്ചുപൊകാന്‍ കഴിയാത്തതുകൊണ്ടാണ് പല തൃണമൂൽ നേതാക്കളും ബി.ജെ.പിയിൽ ചേർന്നത്. മമതയുടെ നേതൃത്വത്തിലുള്ള അക്രമ ഭരണം അവസാനിപ്പിച്ച് വികസന മുന്നേറ്റം നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News