രാഷ്ട്രപതിക്കും തെറ്റു പറ്റാം; ഉത്തരാഖണ്ഡ് ഹൈക്കോടതി

Update: 2018-05-05 21:51 GMT
Editor : admin
രാഷ്ട്രപതിക്കും തെറ്റു പറ്റാം; ഉത്തരാഖണ്ഡ് ഹൈക്കോടതി
Advertising

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് കോടതിയുടെ പ്രതികരണം.

രാഷ്ട്രപതിക്കും തെറ്റു പറ്റാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് പറഞ്ഞ കോടതി രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് കോടതിയുടെ പ്രതികരണം.
രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചപ്പോള്‍ രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി പറഞ്ഞു. ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News