കള്ളത്തരം ഫേസ്ബുക്ക് പിടികൂടി, റിപ്പബ്ലിക്ക് ടിവിക്ക് റേറ്റിംങ് വീണ്ടും കൂപ്പുകുത്തി

Update: 2018-05-24 03:10 GMT
Editor : Subin
കള്ളത്തരം ഫേസ്ബുക്ക് പിടികൂടി, റിപ്പബ്ലിക്ക് ടിവിക്ക് റേറ്റിംങ് വീണ്ടും കൂപ്പുകുത്തി
Advertising

വ്യാപകമായ തോതില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നും റിപ്പബ്ലിക്ക് ടിവിക്ക് 5 സ്റ്റാര്‍ റേറ്റിംങ് നല്‍കിയതായി ഫേസ്ബുക്ക് തന്നെ കണ്ടെത്തിയതാണ് ചാനലിന് തിരിച്ചടിയായത്

സോഷ്യല്‍മീഡിയയില്‍ മലയാളികളുടെ ആക്രമണത്തെ തുടര്‍ന്ന് കൂപ്പുകുത്തിയ റിപ്പബ്ലിക്ക് ടിവിയെ വ്യാജ അക്കൗണ്ടുകള്‍ വഴി രക്ഷിക്കാനുള്ള ശ്രമവും പാളി. വ്യാപകമായ തോതില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നും റിപ്പബ്ലിക്ക് ടിവിക്ക് 5 സ്റ്റാര്‍ റേറ്റിംങ് നല്‍കിയതായി ഫേസ്ബുക്ക് തന്നെ കണ്ടെത്തിയതാണ് ചാനലിന് തിരിച്ചടിയായത്. ഇതോടെ ചാനലിന്റെ ഫേസ്ബുക്ക് പേജിലെ റേറ്റിംങ് വീണ്ടും രണ്ടിലെത്തിയിരിക്കുകയാണ്.

കേരളത്തിനെതിരായ വ്യാജപ്രചരണത്തിനുള്ള മറുപടിയായാണ് മലയാളികള്‍ വ്യാപകമായ തോതില്‍ റിപ്പബ്ലിക് ചാനലിന്റെ റേറ്റിംങ് കുറച്ച് രോക്ഷം പ്രകടിപ്പിച്ചത്. അഞ്ചില്‍ 4.8 സ്റ്റാറുണ്ടായിരുന്ന റേറ്റിംങ് മലയാളികളുടെ നിരന്തരമായ 1 സ്റ്റാര്‍ റേറ്റിംങിനെതുടര്‍ന്ന് രണ്ടിലേക്ക് കൂപ്പുകുത്തി. ഇതോടെ ഫേസ്ബുക്ക് പേജിലെ റേറ്റിംങ് ഓപ്ഷന്‍ തന്നെ റിപ്പബ്ലിക് ടിവി പിന്‍വലിച്ചു. ഇത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായതോടെ റേറ്റിംങ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

പേജിന്റെ തിരിച്ചുവരവിന് ശേഷം വ്യാപകമായി 5 സ്റ്റാര്‍ റേറ്റിംങുകളും റിപ്പബ്ലിക്ക് ടിവിക്ക് ലഭിച്ചു. ഇത് പണം നല്‍കി വ്യാജ അക്കൗണ്ടുകള്‍ വഴി സൃഷ്ടിക്കുന്നതാണെന്ന ആരോപണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കും വിധമാണ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകളെ പിടികൂടിയതോടെ 70000ത്തിന് മുകളിലുണ്ടായിരുന്ന 5 സ്റ്റാര്‍ റേറ്റിംങ് ഒറ്റയടിക്ക് 44000 ആയി കുത്തനെ കുറഞ്ഞത്. മറുവശത് 1 സ്റ്റാര്‍ ഒരു ലക്ഷവും കടന്ന് 1.27 ലക്ഷത്തിലെത്തിയിരിക്കുകയാണ്.

Writer - Subin

contributor

Editor - Subin

contributor

Similar News