മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു..

Update: 2019-01-29 08:59 GMT
Advertising

മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോർജ് ഫർണാണ്ടസ് അന്തരിച്ചു. ഡൽഹിയില്‍ പഞ്ച് ശീൽ പാർക്കിലെ വസതിയായ ശാന്തി നിവാസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് വെക്കും.

ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം. 88 വയസായിരുന്നു. ദീർഘകാലം അൾഷിമേഴ്സ് ബാധിതനായിരുന്നു. രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് മാക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ന്യൂയോർക്കിലുള്ള മകൻ സീൻ ഫർണാണ്ടസ് എത്തിയതിന് ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ.

ये भी पà¥�ें- ജോര്‍ജ് ഫെര്‍ണാണ്ടസ്; സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ നേതാവ്

എയിംസ് ആശുപത്രിയിൽ വച്ച് എംബാം ചെയ്ത മൃതദേഹം അദ്ദേഹത്തിന്റെ വസതിയായ ശാന്തി നിവാസിലാണ് പൊതുദർശനത്തിന് വെക്കുക. ഫർണാണ്ടസിൻറെ തന്നെ താത്പര്യപ്രകാരം മൃതദേഹം ദഹിപ്പിക്കുകയും ശേഷം അടക്കം ചെയ്യുകയും ചെയ്യും. ലോധി ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കും. ശേഷം മൃതദേഹത്തിൻറെ ശേഷിപ്പുകൾ അടക്കം ചെയ്യും.

Tags:    

Similar News