പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് രാഹുല്‍; രാഹുല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകരുടെ കുത്തിയിരുപ്പ് സമരം 

രാഹുൽ അധ്യക്ഷ പദവി ഒഴിഞ്ഞാൽ രാജിവെക്കുമെന്ന് അറിച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും എം.എല്‍.എമാരും ചില പി.സി.സി അധ്യക്ഷൻമാരും ഇക്കാര്യം വ്യക്തമാക്കി.

Update: 2019-05-29 09:44 GMT
Advertising

പുതിയ അധ്യക്ഷനെ ഉടൻ കണ്ടത്തണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾക്ക് രാഹുല്‍ ഗാന്ധിയുടെ നിർദേശം. രാഹുൽ രാജി വെച്ചാൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദം ഒഴിയുമെന്ന് സച്ചിൻ പൈലറ്റ് പാര്‍ട്ടിയെ അറിയിച്ചു. രാഹുൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കി. രാഹുല്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സന്നദ്ധത തീരുമാനം ഒരാഴ്ച പിന്നിടുമ്പോള്‍ അതിസങ്കീര്‍ണ അന്തരീക്ഷമാണ് കോണ്‍ഗ്രസില്‍. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് മുതിർന്ന നേതാക്കൾ. യു.പി.എ ഘടക കക്ഷികളുടെ സമ്മർദ്ദവുമുണ്ട്. എന്നാൽ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്കും സമ്മർദങ്ങൾക്കും വഴങ്ങാതെ തുടരുകയാണ് രാഹുൽ. പുതിയ അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിർദേശം.

രാഹുൽ അധ്യക്ഷ പദവി ഒഴിഞ്ഞാൽ രാജിവെക്കുമെന്ന് അറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും എം.എല്‍.എമാരും ചില പി.സി.സി അധ്യക്ഷൻമാരും ഇക്കാര്യം വ്യക്തമാക്കി. രാഹുൽ കാഴ്ചകൾക്ക് തയ്യാറാകാത്തതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി വഴിയാണ് നേതാക്കൾ ആശയവിനിമയം നടത്തുന്നത്. ഇതിനിടെ രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.

Tags:    

Similar News