കര്‍ണാടക പി.സി.സിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ഡി.സി.സികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടു

പുതിയ സമിതികളില്‍ 50 ശതമാനം യുവാക്കളാകണം, 33 ശതമാനം വനിത സംവരണം വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രിയങ്ക ഗാന്ധി നല്‍കിയതായാണ് വിവരം

Update: 2019-06-24 13:19 GMT
Advertising

കര്‍ണാടക പി.സി.സിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ഡിസിസികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് കാലത്തെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടത്തിനും സമിതികള്‍ രൂപീകരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ നിശ്ചലമായ പാര്‍ട്ടി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി രാജി സന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുമ്പോഴും പി.സി.സികളെ ശക്തമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

സംഘടന കാര്യചുമതലയുള്ള കെ.സി വേണിഗോപാലാണ് ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലാ കമ്മറ്റികളും പിരിച്ച് വിട്ടതായുള്ള ഉത്തരവിറക്കിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പുനസംഘടന അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അജയ് കുമാര്‍ ലല്ലുവിനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്തെ അച്ചടക്ക ലംഘനങ്ങള്‍ പരിശോധിക്കാന്‍ 3 അംഗ സമിതി രൂപീകരിച്ചു.

ये भी पà¥�ें- കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

യു.പി നിയമസഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് എന്നിവയുടെ മേല്‍നോട്ടത്തിന് രണ്ടംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാറും അടക്കമുള്ളര്‍ നടത്തിയ പലവട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.

പുതിയ സമിതികളില്‍ 50 ശതമാനം യുവാക്കളാകണം, 33 ശതമാനം വനിത സംവരണം വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രിയങ്ക ഗാന്ധി നല്‍കിയതായാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പി.സി.സികളില്‍ അഴിച്ചുപണി ഉണ്ടാകും. പുനസംഘടന സംബന്ധിച്ച് വിശദമായ ചര്‍ച്ചക്ക് പ്രവര്‍ത്തക സമിതി അടുത്ത ആഴ്ച യോഗം ചേര്‍ന്നേക്കും.

Tags:    

Similar News