‘വീണ്ടുമൊരു കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ പാകിസ്താന്‍ ധെെര്യപ്പെടില്ല’

ശക്തമായ നിരീക്ഷണമാണ് അതിര്‍ത്തിയില്‍ സെെന്യം നിര്‍വഹിക്കുന്നതെന്നും ജനറല്‍ പറഞ്ഞു.

Update: 2019-07-05 13:12 GMT
Advertising

രാജ്യാതിര്‍ത്തിയില്‍ ശക്തമായ സുരക്ഷയാണ് സെെന്യം കാത്തു സൂക്ഷിക്കുന്നതെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ പോലൊരു കടന്നുകയറ്റത്തിന് പാകിസ്താന്‍ ധെെര്യപ്പെടില്ലെന്നും റാവത്ത് പറഞ്ഞു. കാര്‍ഗിലില്‍ പാകിസ്താനെതിരായ ‘ഓപ്പറേഷന്‍ വിജയ്'യുടെ ഇരുപതാം വാര്‍ഷിക ദിനത്തില്‍‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഗിലില്‍ 1999ല്‍ ചെയ്തത് പോലുള്ള നുഴഞ്ഞ് കയറ്റം പാകിസ്താന്‍ ആവര്‍ത്തിക്കില്ല. അന്നതിനുള്ള മറുപടി അവര്‍ക്ക് ലഭിക്കുകയുണ്ടായി. ഇന്ന് സെെന്യത്തിന്റെ കെെ എത്താത്ത മേഖല അതിര്‍ത്തിയിലില്ല. ശക്തമായ നിരീക്ഷണമാണ് അതിര്‍ത്തിയില്‍ സെെന്യം നിര്‍വഹിക്കുന്നതെന്നും ജനറല്‍ പറഞ്ഞു.

Full View

കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്കായി ബോളീവുഡ് രചയിതാവ് സമീര്‍ എഴുതി, അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ളവര്‍ വേഷമിട്ടുള്ള കാര്‍ഗില്‍ വീഡിയോ ഗാനവും ബിപിന്‍ റാവത്ത് റാവത്ത് റിലീസ് ചെയ്തു.

Tags:    

Similar News