എയര്‍പോര്‍ട്ടുകള്‍ അദാനിക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

Update: 2019-08-01 10:07 GMT
Advertising

നീതി ആയോഗിന്‍റെ എതിര്‍പ്പ് മറികടന്ന് വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഉല്‍സവകാലത്ത് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി അറിയിച്ചു.

രാജ്യത്തെ 123 എയര്‍പോര്‍ട്ടുകളില്‍ ലാഭത്തിലുള്ള 14 എണ്ണം സ്വകാര്യവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അധീര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. എയര്‍പോര്‍ട് അതോറിറ്റിക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന നടപടിയാണിതെന്നും അധീര്‍ രഞ്ജന്‍ ആരോപിച്ചു.

അതെ സമയം അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഉല്‍സവകാലത്ത് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ദിവസവും സര്‍വീസ് ഉണ്ടാകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. വിമാനത്താവള സ്വകാര്യവല്‍ക്കരണം ചര്‍ച്ച ചെയ്യാന്‍ പ്രത്ര്യേക യോഗം ചേരുമെന്നും കേരള എംപിമാരുമായുള്ള ചര്‍ച്ചയില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.

Tags:    

Similar News