‘ഉത്തര്‍പ്രദേശല്ല, ഇത് യോഗിയുടെ ‘ഹത്യപ്രദേശ്’

വിഭജിച്ച് ഭരിക്കുന്നതാണ് യോഗി സർക്കാറിന്റെ രീതിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

Update: 2019-08-18 16:17 GMT
Advertising

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യോഗി ഭരണത്തിന് കീഴിൽ കൊലപാതകവും അക്രമസംഭവങ്ങളും സംസ്ഥാനത്ത് വർധിച്ചുവെന്ന് പറഞ്ഞ അഖിലേഷ്, ഉത്തർപ്രദേശിനെ ‘ഹത്യപ്രദേശാ’ക്കി ബി.ജെ.പി സർക്കാർ മാറ്റിയെന്നും കുറ്റപെടുത്തി.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ, വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഘം പട്ടാപകൽ നിരത്തിലൂടെ ബെെക്കിൽ യാത്ര ചെയ്ത സംഭവത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അഖിലേഷിന്റെ സംസാരം. സംസ്ഥാനത്ത് നടന്ന സ്ത്രീപീഡനം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിടണമെന്ന് ആവശ്യപെട്ട മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ്, കുറ്റകൃത്യങ്ങൾ എത്രത്തോളം കൂടിയതായി മനസ്സിലാക്കാൻ സാധിക്കുമെന്നും പറഞ്ഞു. വിഭജിച്ച് ഭരിക്കുന്നതാണ് യോഗി സർക്കാറിന്റെ രീതിയെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

Tags:    

Similar News