രാജ് താക്കറെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

രാജ് താക്കറെയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബന്ദ് എം.എൻ.എസ് പിൻവലിച്ചിരുന്നു

Update: 2019-08-22 07:18 GMT
Advertising

സാമ്പത്തിക തിരിമറി കേസില്‍ എം‌.എൻ‌.എസ് നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. രാവിലെ 11.30 ഓടെയാണ് താക്കറെ ഭാര്യ ഷർമിള, മകൻ അമിത്, മരുമകൾ മിതാലി എന്നിവരോടൊപ്പം അന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 450 കോടിയോളം രൂപ വായ്പയെടുത്ത കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെക്ക് ബന്ധമുണ്ട് എന്നാണ് കേസ്.

ക്രമസമാധാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താക്കറെയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി മുംബൈയില്‍ ഇന്ന് നിരോധനാജ്ഞ(144) പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ മുംബൈയിലെ ഇ.ഡി ആസ്ഥാനത്തിനു മുന്നിലാണ് നിരോധനാജ്ഞ.

രാജ് താക്കറെയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബന്ദ് എം.എൻ.എസ് പിൻവലിച്ചിരുന്നു. മോദിക്കും അമിത് ഷാക്കുമെതിരെ നടത്തി വിമർശനങ്ങളാണ് എൻഫോഴ്സ്മെന്റ് നടപടികൾക്ക് പിന്നിൽ എന്നാണ് എം.എൻ.എസിന്റെ ആരോപണം.

Tags:    

Similar News