ബാബരി കേസിലെ മുസ്‍ലിം കക്ഷികളുടെ അഭിഭാഷകന് ഭീഷണി

Update: 2019-09-02 13:33 GMT
Advertising

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ മുസ്‍ലിം കക്ഷികളുടെ അഭിഭാഷക‌ന്‍ രാജീവ് ധവാന്‌ ഭീഷണി. മുസ്‍ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവ് ധവാന്‍ ഹരജി നല്‍കി. ഭീഷണിപ്പെടുത്തിയ പ്രൊഫ. എന്‍ ഷണ്‍മുഖത്തിനെതിരായ കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

ചെന്നൈ സ്വദേശിയായ പ്രൊഫ. എന്‍ ശണ്‍മുഖം മുസ്‍ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന് തന്നെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസം 14ന് അയച്ച കത്തിലാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവ് ധവാന്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹരജി ഇന്ന് കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ച് തന്നെ രാജീവ് ധവാന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയും നാളെ പരിഗണിക്കും. എന്‍ ശണ്‍മുഖത്തിന് പുറമെ മറ്റൊരാള്‍ വാട്സ് ആപില്‍ ഭീഷണി സന്ദേശം അയച്ചെന്നും ഹരജിയില്‍ ആരോപണമുണ്ട്. അതേസമയം ഭൂമിത്തര്‍ക്ക കേസില്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇന്നും മുസ്‍ലിംകള്‍ക്ക് വേണ്ടി ഹാജരായി.

Tags:    

Similar News