ഭരണഘടനയല്ല, അമിത് ഷാ നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജണ്ടയെന്ന് സി.പി.എം

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാം ഭാഷകളെയും തുല്യമായി പരിഗണിക്കണം

Update: 2019-09-15 11:38 GMT
Advertising

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.എം. ഒരു രാജ്യം ഒരു ഭാഷ, ഒരു സംസ്കാരം എന്നത് ആര്‍.എസ്.എസ് ആശയമാണ്. ഹിന്ദിയെ ദേശീയ ഭാഷയായി കാണണമെന്ന അമിത് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ ഭരണഘടനക്കും, രാജ്യത്തെ ഭാഷ വൈവിധ്യത്തിനും എതിരാണെന്നും സി.പി.എം കുറ്റപ്പെടുത്തി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാം ഭാഷകളെയും തുല്യമായി പരിഗണിക്കണെന്നും അല്ലാത്ത പക്ഷം രാജ്യത്തെ ഐക്യവും അഖണ്ഡതയും ഇല്ലാതാകുമെന്നും സി.പി.എം വ്യക്തമാക്കി.

Tags:    

Similar News