പശുവിന്റെ പേരിലുള്ള ആക്രമണം ഉള്‍പ്പെടെ 25 വിഭാഗങ്ങള്‍ ഒഴിവാക്കി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്

പീഡനം, വര്‍ഗീയ കലാപം, പശുവിന്റെ പേരിലുള്ള ആക്രമണം, മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമം അടക്കമുള്ള 25 വിഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

Update: 2019-10-23 13:26 GMT
Advertising

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2017ലെ റിപ്പോര്‍ട്ട് പൂര്‍ണമായി പ്രസിദ്ധീകരിക്കാതെ ആഭ്യന്തര മന്ത്രാലയം. ആള്‍ക്കൂട്ട ആക്രമണം അടക്കമുള്ള വിഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് നടപടി എന്നാണ് വിശദീകരണം. നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടാണ് അപൂര്‍ണമായി പുറത്തിറങ്ങിയിരിക്കുന്നത്. പീഡനം, വര്‍ഗീയ കലാപം, പശുവിന്റെ പേരിലുള്ള ആക്രമണം, മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരാവകാശ പ്രവര്‍ത്തകര്‍ക്കും എതിരായ അതിക്രമം അടക്കമുള്ള 25 വിഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. വിശ്വസനീയമല്ലാത്തതും തെറ്റായതുമായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് നീക്കമെന്നാണ് ആഭ്യന്തര മന്ത്രാലത്തിന്റെ വിശദീകരണം.

പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് അതിക്രമങ്ങളില്‍ മുന്നില്‍ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയും ഉത്തര്‍പ്രദേശുമാണ്. മോദി സര്‍ക്കാര്‍ കാലത്ത് രാജ്യത്ത് ആള്‍ക്കൂട്ടകൊല അടക്കമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മന്ത്രാലത്തിന്റെ പുതിയ നീക്കം.

സര്‍ക്കാര്‍ നടപടി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യഥാര്‍ഥ വിവരങ്ങള്‍ ശേഖരിക്കാന്‍ മോദി സര്‍ക്കാരിന് പ്രാപ്തിയില്ലേ? സര്‍ക്കാരിന് അനുയോജ്യമായ തരത്തില്‍ വിവരങ്ങള്‍ ഇറക്കലാണിതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Tags:    

Similar News