പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് തരൂര്‍; ആശങ്കാജനകമെന്ന് കെജ്‍രിവാള്‍

നിയമത്തിന്‍റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്ന് മനേക ഗാന്ധി എം.പിയും പ്രതികരിച്ചു.

Update: 2019-12-06 07:59 GMT
Advertising

ഹൈദരാബാദില്‍ വനിതാ ഡോ‌ക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസ് നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. നിയമ വഴിയിലായിരിക്കണം പ്രതികളുടെ ശിക്ഷ നടപ്പാക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

ये भी पà¥�ें- 2008- വാറങ്കല്‍, 2019 - ഹൈദരാബാദ്: ഏറ്റുമുട്ടല്‍ കൊലകളിലൂടെ ‘നീതി’ നടപ്പാക്കുന്ന സജ്ജനാര്‍

പൊലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാള്‍ പറഞ്ഞു. നിയമത്തിന്‍റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്ന് മനേക ഗാന്ധി എം.പിയും പ്രതികരിച്ചു. പ്രതികള്‍ക്ക് കഠിന ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ അത് നിയമവഴിയിലൂടെയാകണമെന്നാണ് ബിജെപി എം.പി മനേകാ ഗാന്ധി പ്രതികരിച്ചത്.

ये भी पà¥�ें- വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

Tags:    

Similar News