ചട്ടങ്ങള്‍ നിലവിൽ വരുന്നതിനു മുൻപ് തന്നെ യു.പിയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി തുടങ്ങിയെന്ന് അഭിഷേക് സിംഗ്‌വി

ഉത്തർ പ്രദേശിലെ 19 ജില്ലകളിലെ 40 ലക്ഷം ആളുകളുടെ പൗരത്വം സംശയത്തിന്‍റെ നിഴലിലാണെന്നും

Update: 2020-01-22 13:40 GMT
Advertising

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഉത്തർ പ്രദേശിൽ നിയമം നടപ്പാക്കി തുടങ്ങിയെന്ന് അഭിഷേക് മനു സിംഗ്‌വി സുപ്രീം കോടതിയെ അറിയിച്ചു. ഉത്തർ പ്രദേശിലെ 19 ജില്ലകളിലെ 40 ലക്ഷം ആളുകളുടെ പൗരത്വം സംശയത്തിന്‍റെ നിഴലിലാണെന്നും സിംഗ്‌വി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് മനു അഭിഷേക് സിംഗ്‌വി ഉത്തർപ്രദേശ് സർക്കാരിന്റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ തന്നെ നാല്പത് ലക്ഷത്തിൽ അധികം ആളുകളുടെ പൗരത്വം സംബന്ധിച്ച് സർക്കാർ സംശയം ഉന്നയിച്ചു കഴിഞ്ഞു. അവരുടെ ഭരണഘടനാ അവകാശം ലംഘക്കപ്പെട്ടേക്കാം.

വോട്ടവകാശം വരെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. അതിനാൽ നടപടികൾ നിർത്തി വെക്കാൻ അവശ്യപ്പെടണമെന്നും സിംഗ്‌വി കോടതിയിൽ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കലുമായി ബന്ധപെട്ട് മുന്നോട്ട് പോകുകയാണെങ്കിൽ കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കി.

Tags:    

Similar News