ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു, വിജയ്‍യുടെ ഭാര്യയെയും ചോദ്യം ചെയ്യുന്നു

ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന

Update: 2020-02-06 12:11 GMT
Advertising

തമിഴ്നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. വിജയ്‍യുടെ ഭാര്യ സംഗീതയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ് . അതേസമയം ബിഗിൽ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 72 കോടി രൂപ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്.

ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.

Full View
Tags:    

Similar News