ഏക സിവിൽ കോഡ്: സ്വകാര്യ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു

രാജ്യത്തെ മതനിരപേക്ഷതയെ തകർക്കാനാണ് ബില്ല് അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുതെന്ന് സി.പി.എം എം.പി എളമരം കരീം വ്യക്തമാക്കി

Update: 2020-02-07 16:05 GMT
Advertising

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.പി കിറോഡി ലാൽ മീണയാണ് രാജ്യസഭയില്‍ സ്വകാര്യബിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.

രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സി.പി.എം എം.പി എളമരം കരീം വിമര്‍ശിച്ചു. ഡി.എം.കെ, എം.ഡി.എം.കെ, ആർ.ജെ.ഡി തുടങ്ങിയ കക്ഷികളും കോൺഗ്രസിലെ ചില എം.പിമാരും ഈ നിലപാടിനെ പിന്തുണച്ചു. തുടർന്ന് വിവാദ ബില്ലിന് പകരം കിറോഡി ലാൽ രാജസ്ഥാന് പ്രത്യേക സാമ്പത്തിക സഹായത്തിനുള്ള മറ്റൊരു ബില്ല് അവതരിപ്പിച്ച് പിന്മാറി.

Tags:    

Similar News