ലോക്ക്ഡൗൺ കാലത്ത് മോദി ആരാധകർ കണ്ടിരിക്കേണ്ട 12 വീഡിയോകൾ

അടച്ചുപൂട്ടലിൽ ജോലിയും വരുമാനവുമില്ലാതായതോടെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.

Update: 2020-05-15 11:57 GMT
Advertising

കോവി‍ഡിന്റെ പശ്ചാതലത്തിൽ, വേണ്ട തയ്യാറെടുപ്പില്ലാതെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന ചർച്ചകൾ സജീവമാണ്. വെെറസ് ബാധ റിപ്പോർട്ട് ചെയ്ത തുടക്കത്തിൽ കോവിഡ് ദേശീയദുരന്തമായി പ്രഖ്യപിക്കാനാവില്ലെന്ന് നിലപാടിൽ നിന്ന് പെട്ടെന്നൊരു രാത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണുണ്ടായത്.

ലോക്ക്ഡൗണിനെ തുടർന്ന് കൂട്ടപ്പലായനമാണ് രാജ്യത്തുണ്ടായത്. ഇതിന്റെ വിവിധ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുകയുണ്ടായി. അടച്ചുപൂട്ടലിൽ ജോലിയും വരുമാനവുമില്ലാതായതോടെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. കൂട്ടപ്പലായനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന വീഡിയോകൾ സമാഹരിച്ച് സ്ക്രോൾ.ഇൻ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് മോദി സർക്കാറിനായുള്ള പ്ലേലിസ്റ്റ് എന്ന തലക്കെട്ടിലാണ് സ്ക്രോൾ വീഡിയോകൾ പങ്കുവെച്ചത്.

Tags:    

Similar News