രാജ്യസഭയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ അംഗബലം കൂടി

ബി.ജെ.പിക്ക് മാത്രം 86 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസിന് 41 അംഗങ്ങളാണുള്ളത്

Update: 2020-06-21 01:55 GMT
Advertising

19 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതോടെ രാജ്യസഭയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ അംഗബലം കൂടി. ബി.ജെ.പിക്ക് മാത്രം 86 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. കോണ്‍ഗ്രസിന് 41 അംഗങ്ങളാണുള്ളത്.ഈ സാഹചര്യത്തിൽ രാജ്യസഭയിൽ ബില്ലുകൾ പാസാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന് എളുപ്പമാകും.

245 അംഗ രാജ്യ സഭയില്‍ എന്‍.ഡി.എ സഖ്യത്തിന്‍റെ അംഗങ്ങളുടെ എണ്ണം നൂറിനടുത്തെത്തി. സഭയിൽ ഒമ്പത് സീറ്റ് വിതമുള്ള എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ആറ് സീറ്റുകളുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവർ എൻ.ഡി.എക്ക് പിന്തുണ നല്‍കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ സഭയിൽ ബില്ലുകൾ പാസാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പമാകും. മോദി സര്‍ക്കാരിന്‍റെ 2014 മുതല്‍ 2019 വരെയുള്ള ആദ്യ ഘട്ടത്തിൽ രാജ്യസഭയിൽ അംഗ ബലത്തിന്‍റെ കുറവ് കാരണം പല ബില്ലുകളും പാസാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് രാജ്യസഭയിലുള്ള അംഗസംഖ്യയായിരുന്നു ഇതിന് കാരണം.

വെള്ളിയാഴ്ച 19 സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എട്ടും കോണ്‍ഗ്രസിനും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും നാല് വീതം സീറ്റുകളുമാണ് ലഭിച്ചത്. മറ്റുള്ളവർ മൂന്ന് സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് എം.എൽ.എമാർ കൂറുമാറിയതും ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ കഴിഞ്ഞതിന് കാരണമായി.

Tags:    

Similar News