മികച്ച ഡ്രാമ സീരിസിനുള്ള ഇന്റർനാഷണൽ എമ്മി അവാർഡ് ഇന്ത്യൻ വെബ് സീരീസ് ഡൽഹി ക്രൈമിന്

ഇന്റർനാഷണൽ എമ്മി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പരിപാടിയാണ് ഡൽഹി ക്രൈം.

Update: 2020-11-24 10:59 GMT
Advertising

ഈ വർഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റർനാഷണൽ എമ്മി അവാർഡ് ഇന്ത്യൻ വെബ് സീരീസ് ഡൽഹി ക്രൈമിന്. ഇന്റർനാഷണൽ എമ്മി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ പരിപാടിയാണ് ഡൽഹി ക്രൈം. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അവാർഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

2012 ഡിസംബറിൽ ഡൽഹിയിൽ നടന്ന ക്രൂരമായ കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഡൽഹി ക്രൈമിൽ, പ്രമുഖ നടി ഷെഫാലി ഷാഹ് ആണ് മുഖ്യ കഥാപാത്രമായ ഡിസിപി വർത്തിക ചതുർവേദിയായി വേഷമിട്ടിരിക്കുന്നത്. ഏഴ് എപ്പിസോഡുകളുള്ള സീരിസിൽ രസിക ദുഗ്ഗൽ, രാജേഷ് രൈലാങ്, ആദിൽ ഹുസൈൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൃതിക് റോഷൻ, വിദ്യ ബാലൻ, ദീപിക പദുകോൺ, തപ്‌സി പന്നു തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഡൽഹി ക്രൈമിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചു.

Tags:    

Similar News