വ്യാജ റെഡിസിവര്‍ ഇഞ്ചക്ഷന്‍ വില്‍പന; വി.എച്ച്.പി നേതാവിനെതിരെ കേസ്, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

സിറ്റി ആശുപത്രിയുടെ ഉടമസ്ഥന്‍ കൂടിയാണ് സരബ്ജിത് സിംഗ്

Update: 2021-05-10 11:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

മധ്യപ്രദേശില്‍ ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനും സംഘത്തിനുമെതിരെ കേസ്.

വിശ്വഹിന്ദു പരിഷത്ത് ജബല്‍പൂര്‍ പ്രസിഡന്‍റ് സരബ്ജിത് സിംഗ് മോക്ക, ദേവേന്ദ്ര ചൗരാസിയ, സ്വപന്‍ ജെയിന്‍ എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ദുരന്ത നിവാരണ നിയമം അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. സിറ്റി ആശുപത്രിയുടെ ഉടമസ്ഥന്‍ കൂടിയാണ് സരബ്ജിത് സിംഗ്. ഇവിടുത്തെ മാനേജരാണ് ദേവേന്ദ്ര ചൌരസ്യ, ഫാര്‍മ കമ്പനികളുടെ ഡീലര്‍ഷിപ്പാണ് സ്വപന്‍. സ്വപൻ ജെയിനെ സൂററ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മോഖയും ചൗരാസിയയും ഒളിവിലാണ്. ഒരു മന്ത്രിയുടെ മകനുമായി മോക്കക്ക് ബന്ധമുണ്ടായിരുന്നതായും ഇൻഡോറിൽ നിന്ന് 500 വ്യാജ റിമെഡിവിർ കുത്തിവയ്പ്പുകൾ 35000-40000 രൂപയ്ക്ക് ആശുപത്രിയിലെ രോഗികൾക്ക് വിറ്റതായും ഉന്നത വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 'ആരെല്ലാമാണ് മരുന്ന് കുത്തിവെച്ചതെന്ന് കണ്ടെത്തണം. സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും'- കോണ്‍ഗ്രസ് രാജ്യസഭ എംപി വിവേക് തന്‍ഹാ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News