ഒമാനിൽ തൊഴിൽവിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

പദ്ധതി നിലവില്‍ വന്നെന്ന് തൊഴില്‍ മന്ത്രാലയം. ഡിസംബർ 31 വരെ രജിസ്ട്രര്‍ ചെയ്യാം. ഒളിച്ചോടിയ തൊഴിലാളികൾക്കും അപേക്ഷിക്കാം

Update: 2020-11-16 03:04 GMT
Advertising

ഒമാനിൽ തൊഴിൽവിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി ഇന്ന് മുതൽ നിലവിൽ വന്നു . ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ ഇന്ന് മുതൽ ആരംഭിച്ചു. ഡിസംബർ 31 വരെയാണ് രജിസ്ട്രേഷനുള്ള സമയം . www.manpower.gov.om എന്ന വെബ്സൈറ്റിലാണ് ഇതിനായി ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്.

Full View

താമസ രേഖകളില്ലാത്തവർക്ക് നാടണയാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ലേബർ ഫൈനുകൾ എഴുതി തള്ളും. പാസ്പോർട്ട് ഇല്ലാത്തവർക്ക് എംബസി ഔട്ട് പാസ് ലഭ്യമാകും. വിമാന ടിക്കറ്റുമായി യാത്രക്ക് 7 മണിക്കൂർ മുമ്പ് തൊഴിൽ മന്ത്രാലയത്തിലെത്തണം.72 മണിക്കുറിനിടയിൽ എടുത്ത പി.സി.ആർ പരിശോധന ഫലവും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    

Similar News