'പിഷാരടി നിങ്ങള്‍ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്'- അബ്ദുള്ളക്കുട്ടി
തന്റെ ഫോട്ടോയ്ക്കൊപ്പം 'മടിറ്റേഷന്‍' എന്ന് പിഷാരടി ക്യാപ്ഷനിട്ടതാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്.
മിമിക്രി വേദികളിലൂടെ ചലചിത്ര മേഖലയിലെത്തിയ നടനാണ് രമേഷ് പിഷാരടി. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഇപ്പോഴിതാ പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ചര്‍ച്ചയാകുന്നത്.
പിഷാരടിയുടെ ഫോട്ടോയ്ക്ക് ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടി ഇട്ട കമന്റാണ് വാര്‍ത്തക്ക് ആധാരം. തന്റെ ഫോട്ടോയ്ക്കൊപ്പം 'മടിറ്റേഷന്‍' എന്ന് പിഷാരടി ക്യാപ്ഷനിട്ടതാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചത്. പാറക്കെട്ടില്‍ കണ്ണുകളടച്ചിരിക്കുന്ന ചിത്രമായിരുന്നു പിഷാരടി പങ്കുവെച്ചത്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേര് ലൈക്കും കമന്റുമായി എത്തി. ഇതിനിടെയാണ് ചിത്രവും ക്യാപ്ഷനും സംസ്കാരത്തെ കൊഞ്ഞനം കാട്ടുന്നതാണെന്ന കമന്റുമായി അബ്ദുള്ളക്കുട്ടി എത്തിയത്. ''പിഷാരടി നിങ്ങള്‍ നമ്മുടെ മാഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്'' എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
മടിറ്റേഷൻ(On the Rocks)
Posted by Ramesh Pisharody on Thursday, February 4, 2021