കെ.പി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത

സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. അതല്ലെങ്കിൽ മുല്ലപ്പള്ളിയെ നിലിർത്തി ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതാണ് സജീവ ആലോചന

Update: 2021-01-16 16:17 GMT
Advertising

കെ.പി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. അതല്ലെങ്കിൽ മുല്ലപ്പള്ളിയെ നിലിർത്തി ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്നതാണ് സജീവ ആലോചന. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന ആവശ്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയ വിലയിരുത്തൽ ചർച്ചകളിൽ സംസ്ഥാന നേതൃതല മാറ്റം വേണ്ടെന്നായിരുന്നു നേതാക്കൾക്കിടയിലെ ധാരണ.

എന്നാൽ പാർട്ടിയിൽ മാറ്റമുണ്ടാക്കി എന്ന കൃത്യമായ സൂചന അണികൾക്ക് നൽകുന്ന മാറ്റമാണ് വേണ്ടതെന്ന ആവശ്യം ശക്തമായി. ഇതെടെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയുണ്ടായത്. കെ.പി.സി.സി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ ഉണ്ടാകുന്ന പ്രശ്നത്തെ മറികടക്കാൻ മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുക എന്നതാണ്.

മത്സരിക്കുന്നതിനാൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നു എന്ന പ്രതീതി വരുത്താമെന്നാണ് ഒരഭിപ്രായം. ഇതല്ലെങ്കിൽ ഡി.സി.സി അധ്യക്ഷൻമാരെ മാറ്റി മുല്ലപ്പള്ളിയെ നിലിർത്തുക എന്ന ഫോർമുലയും പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ച ഡെൽഹിയിൽ നടക്കുന്ന ചർച്ചയിൽ നോതാഖളുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനത്തിലെത്താനാണ് സാധ്യത. ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന ആവശ്യം ഘടകകക്ഷികൾ അടക്കം ആവശ്യമുന്നയിച്ചത് ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്.

ഉമ്മൻ ചാണ്ടിക്ക് ഒരു നിർണായക പദവി നൽകിയാലേ ഗുണം ചെയ്യൂ എന്നാണ് കോൺഗ്രസിലെ തന്നെ അഭിപ്രായം. ഉമ്മന്‍ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം. എന്നാൽ ഇതിനോട് രമേശ് ചെന്നിത്തലക്ക് അനുകൂല നിലപാടല്ല.

മുന്നണിയുടെ കേരളയാത്രയെ കുറിച്ച് ചർച്ച നടത്തിതുടങ്ങിയപ്പോൾ തന്നെ ചെന്നിത്തല തന്നെ തീരുമാനം സ്വയം പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രത്യേകിച്ച് എ ഗ്രൂപ്പിനിടയിൽ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ യു.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് ശശി തരൂരിന് പ്രാധാന്യം നൽകണമെന്ന ആവശ്യം ങൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

Tags:    

Similar News