കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തൻബർഗും റിഹാനയും

സിഎൻഎന്നിന്റെ വാർത്ത പങ്കുവച്ചാണ് ഇരുവരും പിന്തുണയറിയിച്ചത്

Update: 2021-02-03 06:16 GMT
Advertising

സ്റ്റോക്ഹോം: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും ഗായിക റിഹാനയും. സിഎൻഎന്നിന്റെ വാർത്ത പങ്കുവച്ചാണ് ഇരുവരും പിന്തുണയറിയിച്ചത്.

ഇന്ത്യയിലെ കർഷക പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം അറിയിക്കുന്നു എന്ന വാക്കുകൾക്ക് ഒപ്പമാണ് തൻബർഗ് സിഎൻഎൻ വാർത്ത പങ്കുവച്ചത്. പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെ തൻബർഗ് രംഗത്തെത്തിയത്.

ഇതേ വാർത്തയാണ് റിഹാനയും പങ്കുവച്ചത്. നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന തലവാചകത്തോടെയാണ് റിഹാന വാർത്ത ട്വീറ്റ് ചെയ്തത്. റിഹാനയ്ക്ക് മറുപടിയുമായി ബോളിവുഡ് നടി കങ്കണ റണാവട്ട് രംഗത്തു വന്നു. പ്രതിഷേധിക്കുന്നവർ കർഷകരല്ല, ഭീകരരാണ് എന്നാണ് കങ്കണ കുറിച്ചത്.

Tags:    

Similar News