സംസാരിക്കുമ്പോള്‍ ജാഗ്രത വേണം: സച്ചിന് ശരദ് പവാറിന്‍റെ ഉപദേശം

നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് സമരം ചെയ്യുന്നത്. അവരെ ഖാലിസ്ഥാനികളെന്നും ഭീകരരെന്നും വിളിക്കുന്നത് ശരിയല്ലെന്ന് പവാര്‍

Update: 2021-02-07 05:38 GMT
Advertising

കര്‍ഷക സമരത്തെ പിന്തുണച്ച റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത് എന്നാണ് സച്ചിന്‍ പറഞ്ഞത്. സച്ചിന് മറുപടിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ രംഗത്തെത്തി.

രാജ്യത്തെ സെലിബ്രിറ്റികളുടെ നിലപാടിനോട് സാധാരണക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. തന്‍റെ മേഖലക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നു
ശരദ് പവാര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവർ ഖാലിസ്ഥാനികളോ ഭീകരരോ ആണെന്ന പ്രചാരണത്തെയും പവാർ വിമർശിച്ചു. നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്ന കർഷകരാണ് സമരം ചെയ്യുന്നത്. അവരെ ഖാലിസ്ഥാനികളെന്നും ഭീകരരെന്നും വിളിക്കുന്നത് ശരിയല്ലെന്ന് പവാര്‍ പറഞ്ഞു.

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് ചെയ്തത്. പിന്നാലെയാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുള്ളവര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് വ്യക്തമാക്കിയത്.

"ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം".

#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്‌ ടാഗിനൊപ്പമായിരുന്നു സച്ചിന്‍റെ ട്വീറ്റ്. അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സമാന നിലപാടുമായി രംഗത്തെത്തി.

Tags:    

Similar News