ആം ആദ്മി എം.എല്‍.എ സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷം തടവ്
കോടതി ഉത്തരവിനെതിരെ സോംനാഥ് ഭാരതി ഡൽഹി ഹൈക്കോടതിയെ സമീപിക്കും
Update: 2021-01-23 10:49 GMT
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ. 2016ല്‍ ഡല്‍ഹി എയിംസിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച കേസില്‍ ഡൽഹി ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
എന്നാല്‍ കേസില്‍ അപ്പീല്‍ നല്കാന് എം.എല്‍.എക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതി ഉത്തരവിനെതിരെ സോംനാഥ് ഭാരതി ഡൽഹി ഹൈക്കോടതിയെ സമീപിക്കും.