ചൈന ഓപ്പണ്‍: പിവി സിന്ധു ഫൈനലില്‍

Update: 2018-01-01 20:49 GMT
ചൈന ഓപ്പണ്‍: പിവി സിന്ധു ഫൈനലില്‍
Advertising

ചൈന ഓപ്പണ്‍ സെമിയില്‍ കൊറിയയുടെ സങ് ജി ഹയനെ കീഴടക്കി സിന്ധു കലാശപ്പോരിന് ടിക്കറ്റെടുത്തു

ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന് സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടം ഒരൊറ്റ ജയമകലെ. ചൈന ഓപ്പണ്‍ സെമിയില്‍ കൊറിയയുടെ സങ് ജി ഹയനെ കീഴടക്കി സിന്ധു കലാശപ്പോരിന് ടിക്കറ്റെടുത്തു. പിന്നിട്ടു നിന്ന ശേഷം വിനാശകാരിയായി തിരിച്ചെത്തിയ സിന്ധു എതിരാളിയെ തച്ചുതകര്‍ക്കുകയായിരുന്നു. സ്‍കോര്‍: 11-21, 23-21, 21-19. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തിലൂടെയാണ് സിന്ധു കൊറിയന്‍ താരത്തെ തകര്‍ത്തെറിഞ്ഞത്. ഒമ്പതു തവണ ഏറ്റുമുട്ടിയപ്പോഴും ഹയനെതിരെ ആറു തവണയും സിന്ധുവിനൊപ്പമായിരുന്നു ജയം.

Tags:    

Similar News