പാക് ടീമിനെ ട്രോളി ഐസ്‌ലാൻഡ് ക്രിക്കറ്റ്; തോൽപിക്കാൻ സാധിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി

അടുത്തിടെ ചരിത്രത്തിൽ ആദ്യമായി ട്വന്റി 20യിൽ അയർലാൻഡിനോട് പാകിസ്താൻ തോറ്റിരുന്നു.

Update: 2024-05-20 16:55 GMT
Editor : Sharafudheen TK | By : Sports Desk

 ട്വന്റി 20 ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന വിശ്വ കായിക മത്സരത്തിനായി പ്രധാന ടീമുകളെല്ലാം ഒരുങ്ങി കഴിഞ്ഞു. സമീപകാലത്ത് മികച്ച ഫോമിലല്ലെങ്കിലും ക്രിക്കറ്റിൽ എഴുതിതള്ളാൻ കഴിയാത്ത ടീമാണ് പാകിസ്താൻ. ബാബർ അസമിന്റെ നേതൃത്വത്തിൽ ട്വന്റി 20 ലക്ഷ്യമായി മികച്ച ടീമിനെയാണ് ഒരുക്കിയത്.

Advertising
Advertising

 കഴിഞ്ഞ ദിവസം അയർലാൻഡിനോട് തോറ്റ പാകിസ്താനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഐസ്‌ലാൻഡ് ക്രിക്കറ്റ്. ക്രിക്കറ്റിലെ കുഞ്ഞൻമാരായ ഐസ്‌ലാൻഡ് ടിം ഞങ്ങൾക്ക് തോൽപിക്കാൻ സാധിക്കുന്ന ടീമുകളുടെ പട്ടികയിലാണ് ബാബർ അസമിനേയും സംഘത്തേയും ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ പേരുപോലും കേൾക്കാത്ത ടീമിനൊപ്പമാണ് പാകിസ്താനെയും ഉൾപ്പെടുത്തി ഞങ്ങൾക്ക് തോൽപിക്കാവുന്ന ടീമുകളുടെ ലിസ്റ്റ് ഐസ് ലാൻഡ് ക്രിക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഞങ്ങൾ തോൽപിച്ച ടീമുകൾ: സ്വിറ്റ്‌സർലാൻഡ്, ഞങ്ങളെ തോൽപിച്ച ടീമുകൾ: ഹംഗറി,ചെക്കിയ,മാൾട്ട, എസ്റ്റോണിയ, തോൽപിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ടീമുകൾ: മംഗോളിയ, തുർക്കി, സെന്റ് ഹെലേന, ഐൽ ഓഫ് മൻ, ഫാൽക് ലാൻഡ് ദ്വീപുകൾ, പാകിസ്താൻ. നിരവധി പേരാണ് പോസ്റ്റിന് താഴെ പാകിസ്താനെ ട്രോളി രംഗത്തെത്തിയത്.

അടുത്തിടെ ചരിത്രത്തിൽ ആദ്യമായി ട്വന്റി 20യിൽ അയർലാൻഡിനോട് പാകിസ്താൻ തോറ്റിരുന്നു. എന്നാൽ പിന്നീടുള്ള മത്സരങ്ങൾ ജയിച്ച് പരമ്പര ബാബറും സംഘവും നിലനിർത്തിയെങ്കിലും വ്യാപക ട്രോളുകളാണ് ടീമിനെതിരെ ഉയർന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News