അജിങ്ക്യ രഹാനെക്ക് സെഞ്ച്വറി; ഇന്ത്യക്ക് 304 റണ്‍സിന്റെ ലീഡ്

Update: 2018-03-03 19:20 GMT
Editor : Ubaid
അജിങ്ക്യ രഹാനെക്ക് സെഞ്ച്വറി; ഇന്ത്യക്ക് 304 റണ്‍സിന്റെ ലീഡ്
Advertising

സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെയും ലോകേഷ് രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്.

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിംഗ്സ് ഇന്ത്യ500 റണ്‍സിന് ഡിക്ലെയര്‍ ചെയ്തു. സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെയും ലോകേഷ് രാഹുലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. രഹാനെ പുറത്താകാതെ 108 റണ്‍സ് നേടി. ലോകേഷ് രാഹുല്‍ 158 റണ്‍സെടുത്തു. വെസ്റ്റിന്‍ഡീസിന് വേണ്ടി റോട്ടന്‍ ചേസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴയെ തുടര്‍ന്ന് മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിച്ചു.

മൂന്നാംദിനം അഞ്ചിന് 358 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ രഹാനെസാഹ സഖ്യമാണ് മുന്നോട്ടുനയിച്ചത്. ആറാം വിക്കറ്റില്‍ 98 റണ്‍സ് ചേര്‍ത്ത സഖ്യം ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചു. 116 പന്തില്‍ 47 റണ്‍സെടുത്ത സാഹ ലഞ്ചിന് തൊട്ടുമുമ്പ് ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് അമിത് മിശ്രയെ (21) കൂട്ടുപിടിച്ച് രഹാനെ 33 കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയെങ്കിലും ഉമേഷ് യാദവിനൊപ്പം രഹാനെ സ്‌കോര്‍ 500ല്‍ എത്തിച്ചു.അവസാന വിക്കറ്റില്‍ സഖ്യം 42 റണ്‍സ് ചേര്‍ത്തു. അഞ്ചു വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഷാനന്‍ ഗബ്രിയേല്‍, ജേസണ്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News