വൈറലായി താടിക്കാരന്‍ ധോണി

Update: 2018-04-19 13:08 GMT
Editor : admin | admin : admin
വൈറലായി താടിക്കാരന്‍ ധോണി
Advertising

മകള്‍ സിവയുമൊത്ത് പുതിയ രൂപത്തിലുള്ള തന്‍റെ ഫോട്ടോ ധോണി തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. പ്രതീക്ഷിച്ച പോലെ തന്നെ ലൈക്കുകളുടെ പെരുമഴ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കടന്നുവരുമ്പോള്‍ മഹേന്ദ്ര സിങ് ധോണിയെ ശ്രദ്ധേയനാക്കിയിരുന്നത് നീട്ടി വളര്‍ത്തിയ മുടിയുടെ സാന്നിധ്യമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകരിലൊരാള്‍ എന്ന സ്ഥാനത്തേക്കുള്ള യാത്രക്കിടെ ധോണി നീണ്ട മുടികള്‍ ഉപേക്ഷിച്ചു. നരച്ച മുടിയോടു കൂടിയ ചെറിയ താടിയുമായി പ്രായത്തിന് പിടികൊടുത്ത ധോണിയെയും പല തവണ ആരാധകര്‍ കണ്ടു ഒടുവില്‍ ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത രൂപത്തിലേക്ക് കൂടുമാറിയിരിക്കുകയാണ് ഇന്ത്യയുടെ ഏകദിന നായകന്‍. നീട്ടി വളര്‍ത്തിയ താടിയാണ് ഇത്തവണ ധോണിയെ വ്യത്യസ്തനാകുന്നത്. മകള്‍ സിവയുമൊത്ത് പുതിയ രൂപത്തിലുള്ള തന്‍റെ ഫോട്ടോ ധോണി തന്നെയാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. പ്രതീക്ഷിച്ച പോലെ തന്നെ ലൈക്കുകളുടെ പെരുമഴ സൃഷ്ടിച്ച് ഫേസ്ബുക്കിനെ പിടിച്ചുലച്ചിരിക്കുകയാണ് താടിക്കാരന്‍ ധോണിയുടെ സാന്നിധ്യം.

Ziva and me

Posted by MS Dhoni on Friday, July 15, 2016
Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News