'അയാൾ പറഞ്ഞതിൽ തെറ്റൊന്നുമില്ല'; ഗംഭീറിന് പീറ്റേഴ്‌സന്‍റെ മറുപടി

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച ഡിവില്ലിയേഴ്സിനും പീറ്റേഴ്സണുമെതിരെ പരസ്യ പ്രതികരണവുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു

Update: 2024-05-16 14:46 GMT

ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സിനേയും മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സണുമെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.  മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി  ഈഗോ നിറഞ്ഞതാണ് എന്നായിരുന്നു ഡിവില്ലിയേഴ്സിന്‍റെ പ്രതികരണം. 

‘‘ അവർ ക്യാപ്റ്റന്മാരായിരുന്നപ്പോള്‍ എന്താണ് ചെയ്തത്. പീറ്റേഴ്സണും ഡിവില്ലിയേഴ്സും  ലീഡർഷിപ്പ് പോയന്റ് ഓഫ് വ്യൂവിൽ ഒന്നും നേടിയിട്ടില്ല.അവരുടെ ​പെർഫോമൻസ് എങ്ങനെയായിരുന്നു. അവരുടെ റെക്കോർഡുകൾ എടുത്തുനോക്കൂ. അത് മറ്റുള്ള നായകരേക്കാൾ മോശമാണ്. ഡിവില്ലിയേഴ്സ് ഒരു കളിയിൽ പോലും ഐ.പി.എല്ലിൽ ക്യാപ്റ്റനായിട്ടില്ല. സ്വന്തം സ്കോറിനപ്പുറം അയാൾ ഒന്നും നേടിയിട്ടില്ല.. എന്തൊക്കെയായാലും പാണ്ഡ്യ ഒരു ഐ.പി.എൽ കിരീടം നേടിയയാളാണ്. അതുകൊണ്ടുതന്നെ ഓറഞ്ചിനെ ഓറഞ്ചുമായി താരതമ്യം ചെയ്യണം. അല്ലാതെ ആപ്പിളുമായല്ല’’ -ഗംഭീർ ഡിവില്ലിയേഴ്സിനും പീറ്റേഴ്സണുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. 

Advertising
Advertising

ഇപ്പോഴിതാ ഗംഭീറിന് തമാശ കലര്‍ന്നൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് കെവിന്‍ പീറ്റേഴ്സണ്‍. 'അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടില്ല. ഞാനൊരു കേമന്‍ ക്യാപ്റ്റന്‍ തന്നെയായിരുന്നു' പീറ്റേഴ്സണ്‍ കുറിച്ചു. 

 താൻ പാണ്ഡ്യയെക്കുറിച്ച് പറഞ്ഞത് ഇന്ത്യൻ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി ഡിവില്ലിയേഴ്സ് നേരത്തേ രംഗത്തെത്തിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News