ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയറായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തു; സ്‌മൃതി മന്ദന മികച്ച വനിത ക്രിക്കറ്റർ
ന്യൂ ഡൽഹി: ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ശുഭ്മാൻ ഗില്ലിന്. മികച്ച വനിത ക്രിക്കറ്റർക്കുള്ള പുരസ്കാരം ഓപണർ സ്‌മൃതി മന്ദനക്ക്. രാഹുൽ ദ്രാവിഡിനും റോജർ ബിന്നിക്കും മിതാലി രാജിനും ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
രണ്ടാം തവണയാണ് ഗിൽ പുരസ്‌കാരത്തിന് അർഹനാകുന്നത്. ഒരു വർഷം 1,703 റൺസ് എന്ന റെക്കോർഡ് പ്രകടനത്തോടെ മന്ദാന അഞ്ചാം തവണയും ഈ നേട്ടത്തിന് അർഹയായി.
2025-2026 കാലഘട്ടത്തിൽ ഇന്ത്യ നേടിയ അഞ്ച് ഐസിസി ട്രോഫികളുടെ ചരിത്രനേട്ടവും ചടങ്ങിൽ ആഘോഷിച്ചു. ഷഫാലി വർമ്മ, ആയുഷ് മാത്രേ തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭകളും ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര പുരസ്കാരങ്ങൾ
പോളി ഉമ്രിഗർ അവാർഡ് (മികച്ച അന്താരാഷ്ട്ര താരം - പുരുഷ വിഭാഗം): ശുഭ്‌മൻ ഗിൽ
മികച്ച അന്താരാഷ്ട്ര താരം (വനിത വിഭാഗം): സ്മൃതി മന്ദാന
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം (പുരുഷ വിഭാഗം): ഹർഷിത് റാണ
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം (വനിത വിഭാഗം): എൻ. ശ്രീ ചരണി
ഏറ്റവും കൂടുതൽ റൺസ് (വിനിത ഏകദിനം): സ്മൃതി മന്ദാന
ഏറ്റവും കൂടുതൽ വിക്കറ്റ് (വിനിത ഏകദിനം): ദീപ്തി ശർമ
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ്
ആഭ്യന്തര ക്രിക്കറ്റിലെ അവാർഡുകൾ
ലാലാ അമർനാഥ് അവാർഡ് (രഞ്ജി ട്രോഫിയിലെ മികച്ച ഓൾറൗണ്ടർ): ഹർഷ് ദുബെ (വിദർഭ)
ലാലാ അമർനാഥ് അവാർഡ് (ആഭ്യന്തര ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ മികച്ച ഓൾറൗണ്ടർ): ആയുഷ് മാത്രേ (മുംബൈ)
മാധവറാവു സിന്ധ്യ അവാർഡ് (രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ്): വൈ വി റാത്തോഡ് (വിദർഭ)
മാധവറാവു സിന്ധ്യ അവാർഡ് (രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ്): ഹർഷ് ദുബെ (വിദർഭ)
ജഗ്മോഹൻ ഡാൽമിയ ട്രോഫി (മികച്ച വിനിത താരം - സീനിയർ ആഭ്യന്തര ക്രിക്കറ്റ്): ഷഫാലി വർമ്മ (ഹരിയാന)
ജഗ്മോഹൻ ഡാൽമിയ ട്രോഫി (മികച്ച വിനിത താരം - ജൂനിയർ ആഭ്യന്തര ക്രിക്കറ്റ്): ഇറ ജാദവ് (മുംബൈ)
എം.എ. ചിദംബരം ട്രോഫി (ഏറ്റവും കൂടുതൽ റൺസ് - U23 കേണൽ സി.കെ. നായുഡു ട്രോഫി): മക്നീൽ എച്ച്എൻ (കർണാടക)
എം.എ. ചിദംബരം ട്രോഫി (ഏറ്റവും കൂടുതൽ വിക്കറ്റ് - U23 കേണൽ സി.കെ. നായുഡു ട്രോഫി): വിക്കി ഒസ്വാൾ (മഹാരാഷ്ട്ര)
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം: മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
മികച്ച അമ്പയർ (ആഭ്യന്തര ക്രിക്കറ്റ്): ഉല്ലാസ് ഗാന്ധെ