അനസ് എടത്തൊടികക്കും എന്‍.പി പ്രദീപിനും റിനോ ആൻ്റോക്കും സര്‍ക്കാര്‍ ജോലി നല്‍കും
കായിക നേട്ടങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
Update: 2026-03-14 03:25 GMT
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടിക, എന്‍.പി പ്രദീപ്, റിനോ ആന്റോ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. കായിക നേട്ടങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടും താരങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കുന്നില്ലെന്ന് 'ജോലിക്കായി യാചിക്കണോ' എന്ന പരമ്പരയിലൂടെ മീഡിയവണ്‍ നിരന്തരം അധികൃതര്‍ക്ക് മുന്നിലെത്തിച്ചിരുന്നു.
അനസ് എടത്തൊടികയെ പൊലീസ് വകുപ്പിലും എന്‍.പി പ്രദീപ്, റിനോ ആന്റോ എന്നിവരെ യഥാക്രമം ജലസേചനം, രജിസ്ട്രഷന്‍ വകുപ്പുകളിലും ക്ലാര്‍ക്ക് തസ്തികയിലാണ് നിയമിക്കുക.