രാജ്യസഭാ അംഗമാകാന്‍ തയാറെന്ന് ഐ.എം വിജയന്‍; 'ഏത് പാര്‍ട്ടി സീറ്റ് നല്‍കിയാലും സ്വീകരിക്കും'
'നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാ മുന്നണികളും സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നിലപാട്'
കൊച്ചി: രാജ്യസഭാ അംഗമാകാന്‍ തയാറാണെന്ന് ഫുട്ബാള്‍ താരം ഐ.എം വിജയന്‍. പി.ടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയാറാണ്. ഏത് പാര്‍ട്ടി സീറ്റ് നല്‍കിയാലും സ്വീകരിക്കും. എന്നാല്‍, സ്‌പോര്‍ട്‌സിന്റെ പേരിലായിരിക്കണം. അല്ലാതെ, ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു.
'നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും സമീപിച്ചിട്ടുണ്ട്. സുരേഷ് ഗോപി എംപി അടക്കം പല ആളുകളും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നില്‍ക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് നിലപാട്' -ഐ.എം വിജയന്‍ പറഞ്ഞു.
കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. താന്‍ എല്ലാവര്‍ക്കും ഒപ്പം ഉണ്ടാകും. രാജ്യസഭ അംഗമാകാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കും. ഏതു പാര്‍ട്ടി രാജ്യസഭാ സീറ്റ് നല്‍കിയാലും സ്വീകരിക്കും. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞത്. പി.ടി ഉഷയെപ്പോലെ എംപി ആവാന്‍ താനും തയാറാണ് -അദ്ദേഹം പറഞ്ഞു.