ഫൈനലിസിമ റദ്ദാക്കി; പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം

Update: 2026-03-15 14:36 GMT
Editor : Harikrishnan S | By : Sports Desk

ഖത്തർ: സ്പെയിൻ - അർജന്റീന ഫൈനലിസിമ പോരാട്ടം റദ്ദാക്കി. ഖത്തറിൽ മാർച്ച് 27ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് മേഖലയിലെ നിലവിലെ സഹചര്യം കണക്കിലെടുത്ത് റദ്ദാക്കിയത്. ഞായറാഴ്ചയാണ് യുവേഫ ഈ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

യുവേഫ യൂറോ കപ്പ് ജേതാക്കളായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ നടക്കാനിരുന്ന ഫൈനലിസിമ പോരാട്ടത്തിന്റെ 2026ലെ എഡിഷനാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മത്സരം നടത്താൻ മറ്റൊരു വേദി കണ്ടെത്താൻ ഇരു സംഘടനകളും പരാജയപെട്ടപ്പോളാണ് ഈ തീരുമാനത്തിലെത്തിയത്.

യുവേഫയും കോൺമെബോളും തമ്മിൽ നടത്തിയ ചാർത്തകകളിൽ മറ്റു വേദികളെ കുറിച്ച് പരാമർശിച്ചിരുന്നു. മാഡ്രിഡിലെ സാന്റിയാഗോ ബെർനബ്യുവും, ബ്യുണസ് ഐറസിലെ എസ്റ്റാഡിയോ മോണ്യുമെൻ്റലും വേദകളായി ചർച്ചയിൽ പരാമർശിച്ചിരുന്നു എന്നാൽ ചർച്ചകൾ വിഫലമായി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News