ഇറാൻ 2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ആരായിരിക്കും പകരം കളിക്കുക?

Update: 2026-03-13 13:13 GMT
Editor : Harikrishnan S | By : Sports Desk

സൂറിച്ച്: ഇറാൻ 2026 ഫിഫ ലോകകപ്പിൽ മത്സരിക്കില്ല എന്ന് കായിക മന്ത്രി അഹ്മദ് ​ദോനിയാമാലി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച സാഹചര്യത്തിൽ ഒരു തരത്തിലും ഇറാന് ലോകകപ്പിൽ മത്സരിക്കാനാകില്ല എന്നാണ് മന്ത്രി ദേശിയ ടെലിവിഷനിൽ പറഞ്ഞത്. അമേരിക്ക മെക്സിക്കോ കാനഡ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അമേരിക്കയിൽ തന്നെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ബെൽജിയം, ഈജിപ്റ്റ്, ന്യൂസിലൻഡ് ടീമുകളാണ് ഇറാനോപ്പം ഗ്രൂപിലുള്ളത്.

Advertising
Advertising

ഇറാൻ ലോകകപ്പിൽ പങ്കെടുക്കില്ല എന്ന സാഹചര്യത്തിൽ ഏഷ്യയിൽ നിന്ന് ഇറാഖിനാണ് സാധ്യത തുറന്ന് വന്നിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ മാസം നടക്കാനിരിക്കുന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേയ് ഓഫ് ഫൈനൽ കളിക്കാനിരിക്കുകയാണ് ഇറാഖ്. സൊമാലിയ - ബൊളീവിയ മത്സരത്തിലെ വിജയിക്കെതിരെയാണ് ഇറാഖ് കളിക്കുക.

ഫിഫ നിയമങ്ങൾ പ്രകാരം ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായാൽ പടിഞ്ഞാറൻ ഏഷ്യയിൽ ഫിഫ റാങ്കിങ്ങിൽ ഇറാനെക്കാൾ താഴെ കിടക്കുന്ന ടീമിനാണ് ആ സ്ഥാനം നൽകുക. ഖത്തർ ഇറാന് തൊട്ടു താഴെയാണെങ്കിലും അവർ ലോകകപ്പിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഫിഫ റാങ്കിങ്ങിൽ 58ാം സ്ഥാനത്തുള്ള ഇറാഖ് ആണ് താഴെയുള്ളത്.

ഇറാഖ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയാൽ ഇന്റർ കോണ്ടിനെന്റൽ പ്ലേയ് ഓഫ് ഫൈനലിലെ സ്ഥാനം യുഎഇക്ക് നൽകും. യുഎഇയെ തോൽപിച്ചാണ് ഇറാഖ് ഫൈനലിലേക്ക് മുന്നേറിയത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News