റിയോയിലേക്ക് യോഗ്യത നേടാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കുന്ന താരം

Update: 2018-05-05 05:09 GMT
Editor : Alwyn K Jose
റിയോയിലേക്ക് യോഗ്യത നേടാത്തതിന്റെ വിഷമം തീര്‍ക്കാന്‍ ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കുന്ന താരം
Advertising

സെയിലിംഗ് മത്സരങ്ങള്‍ നടക്കുന്ന ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കിയാണ് ബ്രാഡ്ഫങ്ക് റിയോ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.

ഒളിമ്പിക്സില്‍ സെയിലിംഗ് മത്സരത്തിന് യോഗ്യത നേടാനാകാത്തതിന്‍റെ വിഷമം തീര്‍ക്കുകയാണ് അമേരിക്കന്‍ സെയിലര്‍ ബ്രാഡ് ഫങ്ക്. സെയിലിംഗ് മത്സരങ്ങള്‍ നടക്കുന്ന ഗ്വാനബാര കടലിടുക്ക് വൃത്തിയാക്കിയാണ് ബ്രാഡ്ഫങ്ക് റിയോ ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്.

ഒളിമ്പിക്സില്‍ പങ്കെടുക്കുകയായിരുന്നു അമേരിക്കന്‍ സെയിലറായ ബ്രാഡ് ഫ്രങ്കിന്റെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ യോഗ്യത നേടാനായില്ല. പക്ഷേ ബ്രാഡ് ഫ്രങ്ക് വെറുതെ ഇരുന്നില്ല. നേരെ റിയോയിലേക്ക് ടിക്കറ്റെടുത്തു. മത്സരങ്ങള്‍ കാണാനായല്ല. സെയിലിംഗ് മത്സരങ്ങള്‍ നടക്കുന്ന ഗ്വാനബാര കടലിടുക്കിലേക്കാണ് ബ്രാഡ് എത്തിയത്. മാലിന്യം നിറഞ്ഞ് കിടക്കുന്ന കടലിടുക്ക് വൃത്തിയാക്കാന്‍ തുടങ്ങി. തനിക്ക് മത്സരിക്കാന്‍ പറ്റിയില്ലെങ്കിലും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകരുത്. ഒരു സന്നദ്ധസംഘടനയോടൊപ്പമാണ് ബ്രാഡ് ഗ്വാനബാര വൃത്തിയാക്കുന്നത്. ഈ പ്രവര്‍ത്തിക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടി ബ്രാഡിനുണ്ട്. വിന്‍ഡ് സര്‍ഫിംഗില്‍ ഇതേ കടലിടുക്കില്‍ മത്സരിക്കുന്ന തന്റെ കാമുകിയുടെ വിജയം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News