അനസ് എടത്തൊടിക മികച്ച ഇന്ത്യന്‍ താരം; സി.കെ. വിനീതിന് ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം

Update: 2018-05-10 21:37 GMT
Editor : Ubaid
അനസ് എടത്തൊടിക മികച്ച ഇന്ത്യന്‍ താരം; സി.കെ. വിനീതിന് ഫാന്‍സ് പ്ലെയര്‍ പുരസ്‌കാരം
Advertising

ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരമാണ് അനസ് എടത്തൊടിക നേടിയത്

ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം മലയാളി താരങ്ങളായ അനസ് എടത്തൊടികക്കും സി.കെ വിനിതീനും. ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്‌കാരമാണ് അനസ് എടത്തൊടിക നേടിയത്. ഫാന്‍ പ്ലെയര്‍ പുരസ്‌കാരമാണ് സി.കെ വിനീതിന് ലഭിച്ചത്. ഐസ്വാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫാ​ൻ​സ് പ്ലെ​യ​ർ പു​ര​സ്കാ​രം സി.​കെ. വി​നീ​ത് നേടി. രണ്ടാമതുള്ള താരത്തെക്കാൾ 30,000 അധികം വോട്ടാണ് വിനീത് നേടിയത്. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും ഐലീഗില്‍ മോഹന്‍ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഐ ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഈ വര്‍ഷം അനസ് നേടിയിരുന്നു.

ബെംഗളൂരു എഫ്.സിയെ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍മാരാക്കുന്നതില്‍ ഗോളുമായി നിര്‍ണായക പങ്കു വഹിച്ച സി.കെ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബം​ഗ​ളൂ​രു എ​ഫ്സി​യു​ടെ ഉ​ദാ​ന്ത സിം​ഗാണ് മി​ക​ച്ച യു​വ​താ​രം. ​ഐസ്വാള്‍ എഫ്.സിയെ ഐലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീലാണ് മികച്ച പരിശീലകന്‍.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News