വി.ഐ.പികളെ കാത്ത് റിയോ ഒളിമ്പിക്‍സ്

Update: 2018-05-13 07:01 GMT
Editor : Ubaid
വി.ഐ.പികളെ കാത്ത് റിയോ ഒളിമ്പിക്‍സ്
Advertising

ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ നൂറോളം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കായിക രംഗത്തെ ഇതിഹാസങ്ങളും ചടങ്ങിന് സാക്ഷിയാകാന്‍ റിയോയിലെത്തും.

ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ വി.ഐ.പി നിരയാകും റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലെത്തുക. ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന രാഷ്ട്രത്തലവന്മാര്‍ക്ക് പുറമെ നൂറോളം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കായിക രംഗത്തെ ഇതിഹാസങ്ങളും ചടങ്ങിന് സാക്ഷിയാകാന്‍ റിയോയിലെത്തും. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് റിയോയില്‍ ഒരുക്കുക. ഓഗസ്റ്റ് അഞ്ചിന് ഒളിമ്പിക്സിന് തിരി തെളിയുമ്പോള്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകാന്‍ എന്തൊക്കെയാകും ബ്രസീല്‍ ഒരുക്കിവെച്ചിട്ടുണ്ടാവുക. അതെന്തായാലും ഒരു കാര്യം ഇപ്പോള്‍ തന്നെ ഉറപ്പിക്കാം.

വിശ്വകായിക മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വി.ഐ.പി നിരയായിരിക്കും ഉദ്ഘാടനവേദിയില്‍ ഉപവിഷ്ടരാവുക. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സോ ഹൊളാന്‍ഡെ, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സി, അര്‍ജന്‍റീന പ്രസിഡന്റ് മൌറീഷ്യോ മാക്രി, കൊളമ്പിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ സാന്റോസ് പരാഗ്വെ പ്രസിഡന്‍റ് ഹൊറാസ്യോ കാര്‍ട്ടെസ് തുടങ്ങിയവരുടെ സാനിധ്യം ഇതിനകം ഉറപ്പായിക്കഴിഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുന്ന കൂടുതല്‍ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് സംഘാടക സമിതി പറയുന്നു. ഇതിനെല്ലാം പുറമെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും പ്രതിനിധികളും മുന്‍ കായിക താരങ്ങളും ചടങ്ങില്‍ സംബന്ധിക്കും.

കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് ഉദ്ഘാടന ദിവസവും പിന്നീടുള്ള രണ്ടാഴ്ച്ചയും റയോ വേദിയാവുക.88000ത്തോളം വരുന്ന സുരക്ഷാ സൈനികരെയാണ് ഒളിന്പിക്സിനായി നിയോഗിച്ചിട്ടുള്ളത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ നിയോഗിച്ചതിന്റെ ഇരട്ടിയാണിത്. ഇതിന് പുറമെ സുരക്ഷക്കായി മറ്റു രാജ്യങ്ങളുടെ സഹായവും ബ്രസീല്‍ തേടിയിട്ടുണ്ട്. ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങള്‍ കാരണം ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സോ ഒളാന്‍ഡെ താമസിക്കുന്ന വസതിക്ക് പുറത്ത് പ്രത്യേക സുര്കഷാ സംവിധാനങ്ങളായിരിക്കും ഒരുക്കുക.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News