സെഞ്ച്വറിയിൽ മിതാലി രാജിനെ മറികടന്ന് സ്മൃതി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം,പരമ്പര

ഏകദിനത്തിൽ എട്ടാം ശതകമാണ് സ്മൃതി സ്വന്തമാക്കിയത്.

Update: 2024-10-29 15:59 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ആദ്യംബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ മറികടന്നു. ജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. സ്മൃതി മന്ദാനയുടെ സെഞ്ച്വറി കരുത്തിലാണ് (100)  ആധികാരിക ജയം സ്വന്തമാക്കിയത്. ഇതോടെ വനിതാ ഏകദിനത്തിൽ കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി സ്മൃതി മന്ദാന. കരിയറിലെ എട്ടാം ശതകമാണ് 28 കാരി സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ പേരിലുള്ള റെക്കോർഡാണ് മറികടന്നത്.

Advertising
Advertising

 കിവീസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് സ്‌കോർബോർഡിൽ 16 റൺസ് തെളിയുമ്പോഴേക്ക് ഷഫാലി വർമയെ(12) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ യാസ്തിക ഭാട്യയുമായും(35)ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായും(59) ചേർന്ന് ഇന്നിങ്‌സ് മുന്നോട്ട്‌കൊണ്ടുപോയി. ജെമിമ റോഡ്രിഗസ്(22) റൺസ് നേടി. ന്യൂസിലാൻഡിനായി ഹന്ന റൊവെ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ന്യൂസിലാൻഡ് ബ്രൂക്ക് ഹാലിഡെയുടെ(86) അർധ സെഞ്ച്വറി മികവിൽ 232 റൺസ് കുറിക്കുകയായിരുന്നു. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News