ടി20 ലോകകപ്പ്: അനായാസം കിവീസ്; ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ

അതിവേഗ സെഞ്ച്വറിയുമായി തിളങ്ങിയ ഫിൻ അലൻ കളിയിലെ താരം

Update: 2026-03-04 17:17 GMT
Editor : Harikrishnan S | By : Sports Desk

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ തകർത്ത് ടി20 ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി ന്യൂസിലൻഡ്. ഓപ്പണർമാരായ ഫിൻ അലന്റേയും ടിം സെയ്‌ഫർട്ടിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിലാണ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 12.5 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. 33 പന്തിൽ പത്ത് ബൗണ്ടറിയും എട്ട് സിക്‌സറും പറത്തി അലൻ തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. ബൗളിങ്ങിൽ മാറ്റ് ഹെൻഡ്രി, രചിന്ത രവീന്ദ്ര, കോൾ മക് കോൻചി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരുന്നു ആദ്യ സെമി ഫൈനൽ മത്സരം നടന്നത്. ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തന്നെ രണ്ട് സുപ്രധാന വിക്കറ്റുകൾ നഷ്ടമായി. രണ്ട് ഓവറിൽ റയാൻ റിക്കിൾട്ടണും, ഡി കൊക്കും പുറത്തായി. മുൻനിര താരങ്ങളിൽ 27 പന്തിൽ 34 റൺസ് സ്കോർ ചെയ്ത ഡിവാൾഡ് ബ്രെവിസ് മാത്രമാണ് തിളങ്ങിയത്. മിഡിൽ ഓർഡറിൽ ട്രിസ്റ്റൻ സ്റ്റബ്‌സും മാർക്കോ യാൻസും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 55 റൺസ് നേടിയ യാൻസനാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ. കിവീസിനായി ഓൾ റൗണ്ടർ രചിന്ത രവീന്ദ്രയുടെ പ്രകടനമാണ് എടുത്ത് പറയാനുള്ളത്. നാല് ഓവറിൽ 7.25 എക്കണോമിയിൽ 29 റൺസ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റുകളാണ്‌ താരം നേടിയത്.

Advertising
Advertising

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വെറും 12.5 ഓവറിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ ഫിൻ അലനും ടിം സെയ്‌ഫർട്ടും ചേർന്ന് നേടിയ 117 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് കിവീസിനെ അനായാസം വിജയത്തിലെത്തിച്ചത്. പത്താം ഓവറിൽ 58 റൺസുമായി ടിം സെയ്ഫർട്ട് പുറത്താകുമ്പോൾ 53 റൺസ് അകലെയായിരുന്നു വിജയം. പുറകെ വന്ന രചിൻ രവീന്ദ്ര സപ്പോർട്ടിങ് റോൾ ഭങ്ങിയാക്കിയതോടെ 13ാം ഓവറിൽ ഫിൻ അലൻ തന്റെ സെഞ്ച്വറിയും ന്യൂസിലൻഡിന്റെ ഫൈനൽ സ്പോട്ടും ഉറപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ്‌ ഫൈനൽ മത്സരം. രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ നാളെ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News