രഞ്ജി ട്രോഫിയിൽ കശ്മീർ ചരിതം; ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കർണാടകയെ തോൽപ്പിച്ച് പ്രഥമ കിരീടം

ആറു പതിറ്റാണ്ടിന് ശേഷമാണ് ജമ്മു കശ്മീർ രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയത്

Update: 2026-02-28 09:38 GMT
Editor : Sharafudheen TK | By : Sports Desk

ഹുബ്ലി: രഞ്ജി ട്രോഫിയിൽ കന്നികിരീടം സ്വന്തമാക്കി ജമ്മു-കശ്മീർ. ഹുബ്ലിയിലെ കെഎസ്‌സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യ ഇന്നിങ്‌സിലെ നിർണായക ലീഡിന്റെ ബലത്തിലാണ് കർണാടകക്കെതിരെ ജയം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഔക്വിബ് നബിയുടെ ബൗളിങ് പ്രകടനമാണ് കശ്മീരിനെ വിജയത്തിലേക്കെത്തിച്ചത്. സ്‌കോർ: ജമ്മു കശ്മീർ 584, 324-4, കർണാടക 293

കശ്മീർ ഒന്നാം ഇന്നിങ്‌സിൽ ഉയർത്തിയ 584 റൺസിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ കർണാടക 293 റൺസിന് ഓൾഔട്ടാകുകായിരുന്നു. സെഞ്ച്വറി നേടിയ മയങ്ക് അഗർവാളിന്(160) മാത്രമാണ് പിടിച്ചുനിൽക്കാനായത്. കെഎൽ രാഹുൽ(13), ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ(11), കരുൺ നായർ(0) എന്നീ മുൻനിര താരങ്ങൾ വേഗത്തിൽ മടങ്ങിയത്  തിരിച്ചടിയായി. അഞ്ച് വിക്കറ്റുമായി ഔക്വിബ് നബിയാണ് കർണാടകയെ വൻതകർച്ചയിലേക്ക് തള്ളിയിട്ടത്. രണ്ടാം ഇന്നിങ്‌സിൽ ബാറ്റുവീശിയ കശ്മീർ 342-4 എന്ന നിലയിൽ നിൽക്കെ കളി അവസാനിക്കുകയായിരുന്നു. ക്വമ്രാൻ ഇഖ്ബാലും(160) സഹിൽ ലോത്രയും(101) സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു

Advertising
Advertising

  നേരത്തെ അറുപത്തിയേഴ് വർഷത്തിന് ശേഷമാണ് ജമ്മു കശ്മീർ രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ മുൻ ചാമ്പ്യൻമാരായ ബെംഗാളിനെ ആറുവിക്കറ്റിനാണ് തോൽപ്പിച്ചത്.

.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News