Writer - മുഹമ്മദ് ശഹീര്‍
Web Journalist at MediaOne
ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീകാന്ത്.
ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഒന്നാമനായി ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യനായ ഡെന്മാര്ക്കിന്റെ വിക്ടർ അക്സ്ൽസെനെ പിന്തള്ളിയാണ് ശ്രീകാന്തിന്റെ നേട്ടം. ലോക ബാഡ്മിന്റൺ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീകാന്ത്. നേരത്തെ 2015-ല്വനിതാവിഭാഗത്തിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ലോക റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു. ലാണ് സൈന ഒന്നാം റാങ്ക് നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണമെഡല്‍ നേടിയിരുന്നു.
Congratulations @srikidambi on becoming World No. 1 in latest BWF rankings, only the second Indian Badminton player to achieve the feat in modern ranking era. Proud moment for Indian sports. pic.twitter.com/E7ZZASW8vz
— Virender Sehwag (@virendersehwag) April 12, 2018