പരിശീലനം പുലര്‍ച്ചെ മൂന്ന് മണിക്ക്; റമദാനിലും വര്‍ക്കൌട്ട് മുടക്കാതെ മുഹമ്മദ് സലാ

പകല്‍ സമയം ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ പരിശീലന സമയത്തില്‍ മാറ്റം വരുത്തി കഠിനാധ്വാനം ചെയ്യുന്ന താരത്തിന്‌ കയ്യടികളുമായി ആരാധകരും രംഗത്തെത്തി.

Update: 2020-04-27 13:35 GMT
Advertising

ലോക്ക്‌ ഡൗണിലാണെങ്കിലും ഗ്രൂപ്പ്‌ വീഡിയോ കോളിലൂടെ ഒരുമിച്ച്‌ പരിശീലനം നടത്തിയും സമയം ചെലവഴിച്ചും കഴിയുകയാണ് പല ലിവര്‍പൂള്‍ താരങ്ങളും. ഇപ്പോഴിതാ മുന്നേറ്റ നിര താരം മുഹമ്മദ്‌ സലാഹ് തന്റെ പരിശീലന സമയം പുലര്‍ച്ചെ മൂന്ന്‌ മണിയിലേക്ക്‌ മാറ്റിയിരിക്കുന്നു എന്ന വാര്‍ത്തകളാണ്‌ വരുന്നത്‌.

റമദാന്‍ വ്രതാരംഭമായതോടെയാണ്‌ സലാഹ് തന്റെ പരിശീലന സമയത്തില്‍ വലിയ മാറ്റം വരുത്തിയത്‌. മൂന്ന്‌ മണിക്ക്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു. പകല്‍ സമയം ഭക്ഷണം കഴിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ പരിശീലന സമയത്തില്‍ മാറ്റം വരുത്തി കഠിനാധ്വാനം ചെയ്യുന്ന താരത്തിന്‌ കയ്യടികളുമായി ആരാധകരും രംഗത്തെത്തി.

പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ സീസണില്‍ 44 വട്ടം ഗോള്‍ വല കുലുക്കി പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സലാഹ് സ്വന്തമാക്കിയിരുന്നു. ക്ലോപിന്‍റെ ലിവര്‍പൂര്‍ മുന്‍നിര താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഈ ഈജിപ്ത് കളിക്കാരനാകാന്‍ കാരണവും ഈ കഠിനാധ്വാനം തന്നെയാണ്.

Tags:    

Similar News