ലിവർപൂളിന് തിരിച്ചടി; മുഹമ്മദ് സലാഹിന് കോവിഡ്
ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് കോവിഡ് സ്ഥിതീകരിച്ച അറിയിച്ചത്
Update: 2020-11-13 16:25 GMT
ലിവർപൂള്‍ സൂപ്പർ താരം മുഹമ്മദ് സലയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ താരത്തിന് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്നും അറിയിച്ചു.
ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത മത്സരത്തിൽ ടോഗോക്കെതിരെ മാതൃരാജ്യത്തിനായി പന്തുതട്ടാനെത്തിയ സലാഹ് ഈജിപ്തിലാണുള്ളത്. നവംബർ 21ന് ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരവും നവംബർ 26ന് അറ്റ്ലാൻറക്കെതിരായ ചാമ്പ്യൻസ്ലീഗ് മത്സരവും ഇതോടെ സലാഹിന് നഷ്ടമാകും.
ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മികച്ച ഫോം തുടരുന്ന സലാഹ് എട്ടുഗോളുമായി പ്രീമിയർ ലീഗ് ടോപ്സ്കോറർമാരിൽ മുന്നിൽ തന്നെയുണ്ട്.