ബാംഗ്ലൂരിനെതിരെ രാജസ്ഥാന് മികച്ച തുടക്കം

എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നു നഷ്ടപ്പെടാതെ 71 റണ്‍സെടുത്തിട്ടുണ്ട്

Update: 2021-09-29 14:52 GMT
Editor : dibin | By : Web Desk
Advertising

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് മികച്ച തുടക്കം. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നു നഷ്ടപ്പെടാതെ 71 റണ്‍സെടുത്തിട്ടുണ്ട്. എവിന്‍ ലൂയിസിന്റെയും ജെയ്‌സ്വാളിന്റെയും വെടിക്കെട്ടാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരില്‍ ഒരു മാറ്റമാണുള്ളത്. കൈല്‍ ജാമിസണ് പകരം ജോര്‍ജ് ഗാര്‍ട്ടണ്‍ കളിക്കും. ഗാര്‍ട്ടന്റെ ഐ.പി.എല്‍ അരങ്ങേറ്റ മത്സരമാണിത്. രാജസ്ഥാനും ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ജയ്ദേവ് ഉദനദ്കട്ടിന് പകരം കാര്‍ത്തിക്ക് ത്യാഗി ടീമില്‍ ഇടം നേടി.നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ബാംഗ്ലൂര്‍ വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം മികച്ച പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെ ഫോം ടീമിന് മുതല്‍ക്കൂട്ടാകുന്നു. ഹാട്രിക്ക് നേടിയ ഹര്‍ഷല്‍ പട്ടേല്‍ നയിക്കുന്ന ബൗളിങ് വിഭാഗവും മികച്ചതാണ്.

നിലവില്‍ പോയന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും രാജസ്ഥാന്‍ ഏഴാമതുമാണ്. ഈ സീസണിലെ ആദ്യപാദ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ ബാംഗ്ലൂര്‍ പത്തുവിക്കറ്റിന് തകര്‍ത്തിരുന്നു. ഇതുവരെ 24 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 11 മത്സരങ്ങളില്‍ വിജയിച്ചു. 10 മത്സരങ്ങളില്‍ ജയം രാജസ്ഥാനെ പക്ഷത്തുനിന്നു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News